"ഇത് ജനാധിപത്യമല്ലേ... ഇയാളെന്താ രാജവാണോ... അതോ തബ്രാനാണോ.." - എന്നൊക്കെ ചിലപ്പോൾ ആളുകൾ ആക്ഷേപമായി പറഞ്ഞെന്നിരിക്കാം. എന്നിരുന്നാലും, മുഖ്യമന്ത്രിയുടെ സുരക്ഷ, സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്.
വി.വി.ഐ.പി സെക്യൂരിറ്റി – ആഭ്യന്തര സുരക്ഷാകാര്യവുമായി ബന്ധപ്പെട്ട, കോംപ്രമൈസ് ചെയ്യാൻ പാടില്ലാത്ത, വളരെ സെൻസിറ്റീവായ ഒരു ഏരിയയാണ്, കാര്യമാണ്.
"ഇത് ജനാധിപത്യമല്ലേ... ഇയാളെന്താ രാജവാണോ... അതോ തബ്രാനാണോ.." - എന്നൊക്കെ ചിലപ്പോൾ ആളുകൾ ആക്ഷേപമായി പറഞ്ഞെന്നിരിക്കാം.
ആളുകൾ അങ്ങനെയൊക്കെ പറയുന്നത് സ്വാഭാവികമാണ്, ഗവർണ്മെന്റിന് അത് കേട്ടിരിക്കല്ലാതെ തരമില്ല. പ്രതേകിച്ചു മലയാളികൾ അങ്ങെനെയൊക്കെ ചോദിക്കുന്നത് പുതുമയല്ല. മലയാളികൾക്ക് അത്തരം റവൊല്യൂഷണറി മൈൻഡ്സെറ്റ് പൊതുവെയുണ്ട്. അത് ഉണ്ടാക്കിയത് വേറാറുമല്ല, ചുവപ്പൻ രാഷ്ട്രീയ ടീമുകൾ തന്നെയാണ്. പണ്ട് തൊട്ടേ കവിതകളിലൂടെയും സാഹിത്യത്തിലൂടെയും നാടകങ്ങളിലൂടെയും ചുവപ്പന്മാരെന്നെ കേരളക്കരയിൽ പടച്ചുവിട്ട വിപ്ലവ വാദങ്ങളാണവ.
മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കറുത്ത കൊടിയുമായി ചാടി വീഴുകയും എന്നിട്ട് പോലീസ് പിടിച്ച് മാറ്റുമ്പോൾ നിലവിളിക്കുകയും ചെയ്യുന്നതൊക്കെ സ്ഥിരം കാഴ്ചയാണ്. മാത്രമല്ല, അത്തരം ടീമുകളുടെ പിന്നാലെ പോയി "ഞങ്ങടെ മുഖ്യമന്ത്രിയെ നീയൊക്കെ തൊടുവൊഡാ.." – എന്നാക്രോശിക്കുന്ന വെളിവില്ലാത്ത ഐറ്റങ്ങൾ അണികളായുള്ളൊരു മുഖ്യമന്ത്രിക്കാണ് സുരക്ഷ നൽകേണ്ടത് എന്നതും ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണ്.
പിന്നെ, ആളുകളുടെ വിമർശനം കേട്ട് വി.വി.ഐ.പി സുരക്ഷയിൽ റിസ്ക് എടുത്ത് സാഹസികത കാണിക്കാൻ ആഭ്യന്തര സുരക്ഷ കൈകാര്യം ചെയ്യുന്ന യാതൊരു ഉദ്യോഗസ്ഥരും തയ്യാറായെന്നുവരില്ല. ഒരുപക്ഷേ, മിതവാനും ലാളിത്യവാനും ആദർശവനുമായ വി.വി.ഐ.പി തന്റെ സുരക്ഷാസംവിധാനം ഒഴിവാക്കാനോ... ചുരുക്കാനോ... ആവശ്യപ്പെട്ടാൽ പോലും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ ഒരിക്കലുമത് ചെയ്തുകൂടത്തതുമാണ്. ആതാണ് അതിന്റെ ഒരു വശം. കാര്യം അങ്ങനെയൊക്കെ ആണെങ്കിലും, പൊതുജനം അവർക്ക് വേണ്ടി സേവനം ചെയ്യാനായി തലസ്ഥാനത്തേക്ക് പറഞ്ഞു വിട്ട ആള് അധികാരമേറ്റ് തിരിച്ചു വരുമ്പോൾ ഒരു വല്ല്യരു പടയായിട്ട് വരികയും, അത് കാരണം പറഞ്ഞുവിട്ട ആള്കൾക്ക്തന്നെ വഴിനടക്കാൻ പറ്റാതാവുന്നതുമൊക്കെ സത്യം പറഞ്ഞാൽ വല്ലാത്തൊരു കഷ്‌ടംപിടിച്ച സംഗതിയാണ്. ഇന്നാള് കോടതിയും അത് പറയുകയുണ്ടായി. •
Post a Comment