ഐറിഷ് ഭരണഘടനയുടെ സ്മരണയിൽ...
![]() |
Ireland Flag (Model Picture) ©Pixabay |
ഇന്ന് ഡിസംബർ 29. ഇന്നേക്ക് കൃതം 85 വർഷം മുമ്പാണ് ഐറിഷ് ഭരണഘടന നിലവിൽ വന്നത്.
ദേശീയ-സ്വാതന്ത്ര്യ മുന്നേറ്റത്തിൽ ഇന്ത്യൻ ദേശീയപ്രസ്ഥാനക്കാർക്കൊപ്പം സഹചാരികളായി കൂടെയുണ്ടായിരുന്ന ഐറിഷുകാരായ അനേകം വെക്തികളെ ചരിത്രത്തിൽ കാണാം. ഐറിഷ് സമൂഹത്തിന് ഭരണഘടനാദിനാശംസകൾ നേരുന്നു 💌.
ഇന്ത്യൻ ഭരണഘടന രൂപകൽപ്പന ചെയ്യുമ്പോൾ ഐറിഷ് ഭരണഘടനയിൽ നിന്ന് ഒന്നിലധികം കാര്യങ്ങൾ കടംകൊണ്ടിരുന്നു. അതിൽ പ്രധാനപ്പെട്ടതാണ് ഭരണകൂടത്തിനുള്ള "നിർദ്ദേശക തത്വങ്ങൾ" എന്ന ഘടന. അഥവാ.. Directive Principles of State Policy.
ഭരണഘടനയുടെ നാലാം ഭാഗത്തിലായി 36 മുതൽ 51 വരെയുള്ള പതിനാറോളം അനുച്ഛേദങ്ങൾ അടങ്ങിയ നിർദ്ദേശങ്ങളാണ് ബഹുമാന്യരായ ഇന്ത്യൻ ഭരണഘടനാ നിർമ്മാതാക്കൾ മുന്നോട്ടുവെച്ചിരിക്കുന്നത്. അനുച്ഛേദം 44 ൽ ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഒട്ടാകെ ഏകീകൃതമായൊരു സിവിൽ നിയമാവലി നടപ്പിലാക്കുന്നതിനെകുറിച്ച് പരാമർശിക്കുന്നു.
ഏകീകൃതമായൊരു സിവിൽ നിയമാവലി എന്നത് നാമൊക്കെ ഐഡിയലായി വെച്ചുപുലർത്തുന്ന പൗരസമൂഹ സങ്കൽപ്പങ്ങളെ അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാക്കൻ ആവശ്യമായ ഒരു കാര്യമാണ്. ഇന്ത്യൻ റിപ്പബ്ലിക് 2022-ആം ആണ്ടിൽ എത്തിനിൽക്കുന്ന ഈ വേളയിൽ അങ്ങനെയൊരു സുദിനം ഉണ്ടാകുമെന്ന് കരുതുന്നു. അതുമായി ബന്ധപ്പെട്ട പ്രതീക്ഷാവഹമായ ശുഭസൂചനകൾ നിലവിലെ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. പാർലമെന്റിൽ അതിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു എന്നറിയുന്നതിൽ അതിയായ സന്തോഷം. ഭരണഘടനയ്ക്ക് അനുസൃതമായൊരു ഏകീകൃത സിവിൽ നിയമ സംഹിത അടുത്ത വർഷം നിലവിൽ വരുമെന്ന് കരുതുന്നു. നിലവിൽ പിന്തുടർന്നു പോകുന്ന കമ്മ്യൂണലായ സിവിൽ നിയമങ്ങളെല്ലാം റദ്ദ് ചെയ്തുകൊണ്ട് ഏകീകൃതമായൊരു നിയമസംഹിതയിലൂടെ ഇന്ത്യൻ റിപ്പബ്ലിക് എല്ലാ അർത്ഥത്തിലും ഒരൊറ്റ പൗരസമൂഹമായി മാറാനുള്ള പ്രാഥമികമായ ചുവട്-വെപ്പാണിത്. ഇതര കക്ഷിരാഷ്ട്രീയ ഭീതി സാഹിത്യങ്ങളിൽ കുടുങ്ങി മനംനൊന്ത് ആകുലപ്പെട്ട് നിൽക്കാതെ എല്ലാ ഇന്ത്യൻ പൗരന്മാരും ഏകീകൃത സിവിൽ നിയമ നിർമ്മാണത്തെ ഹൃദ്യമായി സ്വാഗതം ചെയ്യാൻ സന്തോഷപൂർവ്വം തയ്യാറാവുക. 🙂
..
Post a Comment