Rahul Ghandi Jodo Yatra Photos
Photo credit: Facebook
പലവർണങ്ങൾ, പലവേഷങ്ങൾ
രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ ജോഡോ യാത്രയുടെ ചിത്രങ്ങൾ ഓരോദിവസവും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നു.
വളരെ കളർഫുളാണവ. ഇന്ത്യയിലെ ഓരോ സ്ഥലങ്ങളിൽ എത്തുമ്പോഴും വ്യത്യസ്തങ്ങളായ ഓരോ മനുഷ്യർ, രീതികൾ, വർണങ്ങൾ, വേഷങ്ങൾ.. അങ്ങനെയങ്ങനെയൊരു യാത്ര.
"രാഹുലിന്റെ ഓരോരോ വേഷംകെട്ട്.."
- എന്ന് പറഞ്ഞുകൊണ്ട് ഈ ചിത്രങ്ങൾ വലിയ തോതിൽ ഒരുവശത്ത് വിമർശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നത് കാണുന്നു.
പണ്ടുമുതലേ ഇന്ത്യയിലെ ഏറെക്കുറെ രാഷ്ട്രീയക്കാരെല്ലാം ചെയ്യുന്ന കാര്യങ്ങൾ മാത്രമേ രാഹുലും ചെയ്യുന്നുള്ളൂ. ഓരോ പ്രദേശത്തെയും മനുഷ്യരുമായും അവരുടെ സംസ്കാരങ്ങളുമായും ഇഴകിച്ചേരുക എന്ന ന്യായമാണ് അതിനുള്ളത്. ഒരർത്ഥത്തിൽ അത് ശെരിയുമാണ്. അതല്ലാതെ ഇന്ത്യയിൽ എങ്ങനെ ഒരു ജനകീയ യാത്ര സാധ്യമാകും?
നമ്മുക്ക് കണ്ടെത്താൻ ഒരുപാട് പ്രശ്നങ്ങളും, കുറവുകളും, പരിമിതികളുമൊക്കെ ഉണ്ടാകും. സ്വാഭാവികമാണ്. മനുഷ്യരെല്ലാം ഒരുപോലെ മികവുറ്റവർ അല്ലല്ലോ. എന്നിരുന്നാലും,
രാഹുൽ ഗാന്ധി ഇന്ത്യയുടെ ഗ്രാൻഡ് ഓൾഡ് പാർട്ടിയായ കോണ്ഗ്രെസ്സിനെ ഭരണത്തിൽ തിരിച്ചുകൊണ്ടുവരാനുള്ള പ്രയത്നത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരാളാണ്. അത്കൊണ്ട്,
ഇത്തരം ചിത്രങ്ങളുടെ പേരിൽ രാഹുലിന്റെ യാത്ര പരിഹസിക്കപ്പെടേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
ഇത് ഇന്ത്യയിലൂടെയുള്ള യാത്രയല്ലേ..?
ഈ ചിത്രങ്ങളിൽ കാണുന്നതെല്ലാം ഇന്ത്യയിലെ യാഥാർത്ഥ്യങ്ങളല്ലേ..?
ഇതല്ലാത്ത മറ്റൊരു ഇന്ത്യയുണ്ടോ..?
അത്കൊണ്ട്, ഈ ചിത്രങ്ങളുടെ പേരിൽ രാഹുലിനെയും ജോഡോ യാത്രയെയും പരിഹസിക്കുന്നതിലും വിമർശിക്കുന്നതിലും പ്രതേകിച്ചു യാതൊരു അർത്ഥവുമില്ല.
ഇന്ത്യാ മഹാരാജ്യത്തെ വൈവിധ്യത്തെ വരച്ചുകാട്ടുന്നവയായിട്ടാണ് എനിക്ക് ഈ ചിത്രങ്ങളെല്ലാം അനുഭവപ്പെടുന്നത്.
...
Post a Comment