പാകിസ്ഥാൻ ഒക്യൂപെയ്ഡ് കാഷ്മീർ

അത് ഇന്ത്യയുടെ പ്രദേശമാണ്. പാകിസ്ഥാൻ അധീനപ്പെടുത്തി വെച്ചിരിക്കുന്നത് അന്യായമാണ്. തിരിച്ചു കിട്ടേണ്ടത് തന്നെയാണ്.


POK - പാകിസ്ഥാൻ ഒക്യൂപെയ്ഡ് കാഷ്മീർ, വിഷയം ഈയിടെയായി വീണ്ടും ഇന്ത്യയിൽ ചർച്ചയാകുന്നത് കാണുന്നു. അത്തരം റിപ്പോർട്ട്കൾ മാധ്യമങ്ങളിലുണ്ട്. അത്ര വലിയ ഗൗരവകരമായതല്ല. അനൗദ്യോഗികമായ ചർച്ചയാണ്. ഭരണകക്ഷിയോട് രാഷ്ട്രീയമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നാണ് ചർച്ചയുടെ ഉത്ഭവം. എന്നാൽ ഇപ്പൊ അതൊരു പൊതു ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. "വിദഗ്ധർ" അതിനെക്കുറിച്ച് മാധ്യമങ്ങളിൽ ലേഖനങ്ങൾ എഴുതി തുടങ്ങി. സൈനിക നടപടിയിലൂടെ തിരിച്ചു പിടിക്കുന്നതിനെ കുറിച്ചാണ് വിഷയം.

നിലവിലെ സാഹചര്യം വെച്ച് ഇന്ത്യക്ക് അതിന് സാധിക്കുമെന്നും/സാധിക്കില്ലെന്നും പൊതുവെ ആളുകൾ പറയപ്പെടുന്നുണ്ട്. ഇന്ത്യ സൈനിക നടപടിക്ക് കടന്നാൽ പാകിസ്ഥാന്റെ ഏറ്റവും വലിയ സുഹൃത്ത്-രാജ്യമായ ചൈന ഇടപെടാൻ സാധ്യതയുണ്ടെന്നും അത്‌ പിന്നെ അവസാനം യുദ്ധത്തിലേക്ക് വഴിവെക്കാനിടയാകുമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
എന്തായാലും കൊള്ളാം. സാധിക്കുമെങ്കിൽ തിരിച്ചുപിടിക്കാവുന്നതാണ്. അത് ഇന്ത്യയുടെ പ്രദേശമാണ്. പാകിസ്ഥാൻ അധീനപ്പെടുത്തി വെച്ചിരിക്കുന്നത് അന്യായമാണ്. തിരിച്ചു കിട്ടേണ്ടത് തന്നെയാണ്. എന്നിരുന്നാലും, കിട്ടുമ്പോൾ ഭൂമി മാത്രമല്ലല്ലൊ! അതിന്റെ കൂടെ അവിടെ ജീവിക്കുന്ന വലിയൊരുകൂട്ടം മനുഷ്യരെയും കിട്ടും. അവരെ എങ്ങെനെ ഇന്ത്യൻ രാഷ്ട്രീയ പരിസ്ഥിതിയിലേക്ക് മാനസികമായി മാറ്റിയെടുക്കും. ഒരുകണക്കിന് അതൊരു പ്രശ്നം തന്നെയാണ്!.
ഈ അടുത്ത കാലത്തായി അവിടെ ഒരുതരം പാകിസ്ഥാൻ വിരുദ്ധ വികാരം രൂപപ്പെട്ടു തുടങ്ങിയിരിക്കുന്നുവെന്ന് കേൾക്കുന്നു.
അവിടെത്തെ പൊതുജനങ്ങളും രാഷ്ട്രീയക്കാരും പലവിധ കാരണങ്ങളാൽ പാകിസ്ഥാൻ ഭരണനേതൃത്വത്തോട് അവമതിപ്പും അസ്വാരസ്യങ്ങളും പ്രകടപ്പിക്കുന്നതായി ചില ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിൽ എത്രത്തോളം വസ്തുത ഉണ്ടെന്ന് വ്യക്തമല്ല. എന്തായാലും ഈ അവസരത്തെ നമുക്ക് അനുകൂലമാക്കി മാറ്റാൻ തീർച്ചയായും ശ്രമിക്കാവുന്നതാണ്. ഒരുപക്ഷേ ഇന്ത്യയോട് ചേരണമെന്ന് താല്പര്യമുള്ള ഒരുപാട് ആളുകളും അവരിൽ ഉണ്ടാകാം. എന്നാൽ, ഇന്ത്യൻ ദേശീയതയോട് ഐക്യപ്പെട്ട് രാഷ്ട്രീയമായി ഇന്ത്യയോട് നിരുപാധികം ചേർന്ന് നിൽക്കാൻ അവരിൽ എല്ലാവരും തയ്യാറാവണമെന്നില്ല.
അത് ഒരർത്ഥത്തിൽ പ്രശ്നമാണ്.
മനുഷ്യരുടെ കാര്യമാണ്. മനുഷ്യരെ സംബന്ധിച്ച്‌ അവരുടെ മതപരമായ, വിശ്വാസപരമായ, സാംസ്‌ക്കാരികമായ അഭിരുചികളും അവരുടെ രാഷ്ട്രീയമായ താൽപ്പര്യങ്ങളെ സ്വാധീനിക്കും. യാന്ത്രികമായി പരിഹരിക്കാവുന്ന കാര്യമല്ലത്.
നമ്മെ സംബന്ധിച്ചിടത്തോളം, രാഷ്ട്രത്തിന്റെ പരമാധികാരവും ദേശീയസുരക്ഷയും ഭൂപ്രദേശപരമായ അഖണ്ഡതയും എപ്പോഴും പരമപ്രധാനമായ താൽപ്പര്യമായിരിക്കണം.
ഏതെങ്കിലും ഒരവസരത്തിൽ പാകിസ്ഥാന്റെ കയ്യിൽനിന്ന് POK തിരിച്ചുപിടിക്കാൻ സാധിച്ചാൽതന്നെ എല്ലാ അർത്ഥത്തിലും നിരുപാധികം ആ പ്രാദേശത്തെ ഇന്ത്യൻ യൂണിയനിൽ രാഷ്ട്രീയമായി ലയിപ്പിക്കണം. അതല്ലാതെ ഭരണഘടനപരമായ privilege കൊടുത്തു ഇനിയുള്ള കാലത്ത് യാതൊരു ഇന്ത്യൻ പ്രദേശത്തെയും "സ്‌പെഷ്യൽ സോണായി" നിലനിർതേണ്ടതില്ല.
അങ്ങനെ ചെയ്യുന്നത് റിസ്ക്കാണ്. 🙂
ഒരൊറ്റ ഇന്ത്യൻ പൊളിറ്റി, ഒരൊറ്റ പാർലമെന്റ്, ഒരൊറ്റ ഭരണഘടന. അങ്ങനെയാണെങ്കിൽ മാത്രം കൂടെ കൂട്ടുന്നതായിരിക്കും ഉചിതം. എന്തായാലും നിലവിലെ സാഹചര്യത്തിൽ സൈനിക നടപടിയിലൂടെ POK തിരിച്ചു പിടിക്കാൻ ശ്രമിച്ചാൽ തുടർന്നുണ്ടാകാനിടയുള്ള രാജ്യാന്തര കാലുഷ്യങ്ങളും യുദ്ധസമാനമായ സംഭവവികാസങ്ങളും കാരണം ആ നീക്കം അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയ്ക്ക് വലിയതോതിൽ വിമർശനം വരുത്തിവെക്കാൻ സാധ്യതയുണ്ട്. അത്കൊണ്ട്, ചാടികേറി സൈനിക നടപടിയെകുറിച്ച് ആലോചിക്കാതെ പ്രായോഗികമായ മറ്റു വഴികൾ അന്വേഷിച്ചു സ്വീകരിക്കുന്നതാകും കൂടുതൽ ഉത്തമം.
...