ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുടെ വിട

എലിസബത്ത് രാജ്ഞി
ബ്രിട്ടീഷ് രാജ്ഞി


ഇന്ത്യയുമായി അഭേദ്യമായ ബന്ധമാണ് യൂറോപ്യൻ രാജ്യമായ ബ്രിട്ടനും അതോടൊപ്പം അവരുടെ രാജ കുടുംബത്തിനും ഉള്ളത്. 1952 മുതൽ ബ്രിട്ടന്റെ "Head of the state" പദവി വഹിച്ചിരുന്ന 96 വയസ്സുകാരിയായ Elizabeth II രാജ്ഞി കഴിഞ്ഞ ദിവസം (08 സെപ്റ്റംബർ  2022) അന്തരിച്ചിരുന്നു. 
ബ്രിട്ടീഷ് രാജ്ഞിയുടെ മരണത്തെ തുടർന്ന് ആഗോള തലത്തിൽ അനുശോചനവും ദുഃഖാചരണവുമൊക്കെ നടക്കുന്ന ഒരു വേളയാണിത്. ഇന്ത്യയിലും ഇന്നീ ദിവസം ഔദ്യോഗിക ദുഃഖാചരണമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ആഘോഷ പരിപാടികൾ ഒഴിവാക്കിയും ദേശീയ പതാക പകുതി താഴ്ത്തികെട്ടിയും രാജ്യം ആദരമർപ്പിക്കും.

ബ്രിട്ടീഷ് അധിനിവേശം


കുറെകാലം ഇന്ത്യൻ ഭൂപ്രദേശം നേരിട്ടും പരോക്ഷമായും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഭാഗമായിരുന്നു.  സ്വയംഭരണത്തിനായുള്ള പതിറ്റാണ്ടുകൾ നീണ്ടുനിന്ന
ദേശീയ മുന്നേറ്റത്തിന്റെ ഒടുവിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധീനതയിൽ നിന്ന് രാഷ്ട്രീയ സ്വാതന്ത്ര്യത്തോടെ രൂപപ്പെട്ടതാണ് ആധുനിക ഇന്ത്യ.
ലോകത്തിലെ മറ്റു സംഭവങ്ങളെ അപേക്ഷിച്ച് നോക്കിയാൽ താരതമ്യേന മാന്യമായ ഒരു രാഷ്ട്രീയ അധികാര കൈമാറ്റമാണ് ഇന്ത്യയിൽ നടന്നത്.
പക്വതയോടെയും സഹിഷ്ണുതയോടെയും നിരന്തരം വാദിച് അധികാര കൈമാറ്റം നടത്തിയെടുക്കാൻ കെല്പുള്ള വിദ്യാഭ്യാസവും കഴിവുമുള്ള ആധുനികരായ ഒരുപറ്റം രാഷ്ട്രതന്ത്രജ്ഞർ ഇന്ത്യക്കുണ്ടായിരുന്നു.
മൗണ്ട് ബാറ്റനെ പോലുള്ള ബ്രിട്ടന്റെ പ്രതിനിധികളും ജവഹർലാൽ നെഹ്‌റുവിനെ പോലുള്ള പ്രഗൽഭരായ ഇന്ത്യൻ നേതാക്കളും പരസ്പരം ഇരുപക്ഷത്തിന്റെയും താൽപര്യങ്ങൾ മാനിച് കൊണ്ട് ചർച്ചകൾ നടത്തി മാന്യമായ രീതിയിൽ അധികാരകൈമാറ്റം നടത്തി.
ഇന്ത്യയുടെ ദേശീയ മുന്നേറ്റവും സ്വാതന്ത്ര്യനേട്ടവും ഇന്ത്യയെ പോലെ കോളനിവത്കരിക്കപ്പെട്ട മറ്റു സമൂഹങ്ങൾക്കും ആവേശവും മാതൃകയും നൽകി.


ആധുനിക ഇന്ത്യ


ആധുനിക രാഷ്ട്രനിർമ്മാണത്തിന്റെ ഭാഗമായി  രൂപകൽപ്പന ചെയ്ത ഇന്ത്യൻ ഭരണഘടനയിൽ ബ്രിട്ടൻ ഉൾപ്പടെയുള്ള ലിബറൽ യൂറോപ്യൻ സമൂഹങ്ങളുടെ സവിശേഷമായ മൂല്യങ്ങളും വ്യവസ്ഥകളും സംവിധാനങ്ങളും കടംകൊണ്ടിരിക്കുന്നുണ്ട്.
മാത്രമല്ല ഇന്ത്യയിലെ നിയമങ്ങളും നീതി ന്യായ വ്യവസ്ഥകളും എല്ലാം തന്നെ ഏറെക്കുറെ ബ്രിട്ടീഷ് ഇന്ത്യയുടെ തുടർച്ചയാണ്. ഏതൊരു പരിഷ്കൃത രാഷ്ട്രത്തെയും പോലെ പാർലമെന്ററി ജനാധിപത്യ സമ്പ്രദായത്തിലൂടെ കാലക്രമേണ നിയമങ്ങൾ വേണ്ടവിധം മാറ്റിയും, പരിഷ്‌കരിച്ചും, കൂട്ടി ചേർത്തും, നിർമ്മിച്ചുമാണ് ഇന്ത്യയും മുന്നോട്ടു നീങ്ങുന്നത്. ഇത് മാത്രമാണ് ഇന്ത്യയെ പോലെയുള്ള Liberal Modern Democratic Republic- കളെ സംബന്ധിച്ചിടത്തോളം മുന്നോട്ടുള്ള യാത്രയ്ക്കുള്ള ശെരിയായ ഏക പാത.
രാഷ്ട്ര തലവനെ ഓരോ അഞ്ചുവർഷ കാലയളവിൽ
ജനങ്ങൾക്കിടയിൽ നിന്ന് ജനഹിതം അനുസരിച്ച്  തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യ ഇന്ന് മുന്നിര ലോക ശക്തിയും ഒരു പരമാധികാര റിപ്പബ്ലിക്കുമാണ്.
ആധുനിക ഇന്ത്യ ഉരുത്തിരിഞ്ഞു വന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിലൂടെയാണ്. സാങ്കേതികമായി പറഞ്ഞാൽ... ബ്രിട്ടീഷ് ഇന്ത്യയുടെ തുടർച്ചയാണ് 'ഡൊമിനിയൻ ഓഫ് ഇന്ത്യ'. ഡൊമിനിയൻ ഓഫ് ഇന്ത്യയുടെ തുടർച്ചയാണ്  'റിപ്പബ്ലിക് ഓഫ് ഇന്ത്യ'. 

 

വിടവാങ്ങൽ


ബ്രിട്ടനിൽ, Elizabeth ll രാജ്ഞിയുടെ വേർപാടിലൂടെ
ഒരു യുഗം അവസാനിക്കുകയാണ്. ഇനി ആ പദവിയിൽ Charles III തുടരും. ബ്രിട്ടീഷ് സാംസ്‌ക്കാരത്തിന്റെയും രാഷ്ട്രീയ സമ്പ്രദായത്തിന്റെയും ഭാഗമായ അവരുടെ ഏറ്റവും പ്രിയപ്പെട്ട രാജ്ഞിയുടെ വേർപാടിൽ നമ്മുക്ക് അനുശോചനവും ആദരാഞ്ജലിയും അർപ്പിക്കാം..🌹

●●●




Title of the document Title of the document



ബ്രിട്ടീഷ് രാജ്ഞിയുടെ മരണത്തിൽ അനുശോചനം അറിയിച്ചു കൊണ്ടുളള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്.