OpenAI എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമിലെ ഒരു ചാറ്റ്ബോക്സ് ടൂളാണ് ChatGPT.
നമ്മടെ താത്വിക അവലോകനക്കാരെ പോലെയാണ് ChatGPT. വാക്കുകൾ കൊണ്ടുള്ള സർക്കസ് കളിയാണ്. വടിവൊത്ത ഭാഷയിൽ ഔപചാരികമായി മറുപടി പറയുകയും ചെയ്യും. പക്ഷേ അതിനകത്തു "കണ്ടെന്റ്" എന്ന് പറയാവുന്ന നിലവാരത്തിൽ യാതൊന്നുമുണ്ടാവില്ല.
മൂന്ന് നാല് സെർച്ച് കഴിയുമ്പോൾ തന്നെ ChatGPTയുടെ ഈ പരിമിതി യൂസർക്ക് ഏകദേശം പിടികിട്ടും. പിന്നെങ്ങോട്ട് പറയാൻ പോകുന്ന മറുപടിയൊക്കെ ഏറെക്കുറെ പ്രടിക്റ്റബിളാണ്. ടെംപ്ലേറ്റ് അടിച്ചു വച്ചേക്കുവാണെന്ന് തോന്നിപ്പോകും. ഒട്ടും യൂസർ ഫ്രണ്ട്ലിയുമല്ല. പരിമിതി ഉണ്ട് എന്ന് പറയുന്നതിനെക്കാൾ... പരിമിതിയാണ് കൂടുതലും എന്ന് പറയുന്നതായിരിക്കും ശെരി.
വെബ് സർച് എഞ്ചിന്റെ ഗുണമൊന്നും ഒരു ചാറ്റ്ബോട്ടിന്റെ രണ്ടോ മൂന്നോ പാരഗ്രാഫ് വരുന്ന ഔപചാരിക മറുപടിക്ക് കിട്ടില്ലല്ലോ!. എന്തെങ്കിലുമൊരു കാര്യയത്തെ കുറിച്ച് കാര്യമായി ടൈപ് അടിച്ച് തിരയുന്നവരെ തൃപ്തിപ്പെടുത്താനുള്ള ചരക്കൊന്നും ChatGPT യുടെ പക്കലില്ല. പിന്നെ ഒരു കൗതുകത്തിന് കറക്കികുത്തിയിരിക്കാം. അത്രേയുള്ളൂ.
വർത്താക്കാര് ഇതിന് വല്ലാത്തൊരു ഹൈപ്പ് കൊടുക്കുന്നത് കാണുന്നുണ്ട്. അസഹനീയമാണ്. സത്യം പറയാലോ, ഒരാഴ്ചയായി പലകുറി പലവട്ടം കുത്തികറക്കി നോക്കിയിട്ടും ഈ പറയത്തക്ക ഗമയൊന്നും അതിനകത്ത് കാണാൻ കഴിഞ്ഞിട്ടില്ല. വിദേശ മാധ്യമങ്ങളുടെ ചാട്ടം കണ്ടിട്ടായിരിക്കാം.... ചില മലയാള മീഡിയകളും ChatGPT യെ കുറിച്ച് അത്ഭുതം കൂറുന്ന വിവരണം പറയുന്നത് കേൾക്കുന്നുണ്ട്. ഇന്നാള് ഒരു മലയാള മാധ്യമം പറയുന്നത് കേട്ടു... "നമ്മടെ സ്വപ്‍നാ സുരേഷിനെ കുറിച്ചൊക്കെ ChatGPT പറയുന്നുണ്ടെന്ന്..."
നോക്കിയപ്പോൾ അത് സത്യമാണ്. പറയുന്നുണ്ട്. അല്പം വ്യക്തമായി തന്നെ പറയുന്നുണ്ട്. അവരെ അറിയുമോ? എന്ന് ചോദിച്ചപ്പോൾ തന്നെ അവരുടെ കേസിന്റെ കാര്യവും ജാമ്യം കിട്ടിയ ദിവസവും വരെ വളരെ ഡീറ്റൈൽഡ് ആയി കക്ഷി പറയുന്നുണ്ട്. അവരെ കുറിച്ച് മാത്രമല്ല, സോളാർ കേസിനെ കുറിച് ചോദിച്ചാലും പുള്ളി പറയും. അങ്ങനെ ലോകത്താകമാനമുള്ള പ്രമുഖരായ പലരെ കുറിച്ചും പ്രശസ്തമായ പലതിനെ കുറിച്ചും ChatGPT ക്ക് വ്യക്തമായ അറിവുണ്ട്. വ്യക്തമായി ചോദിച്ചാൽ വ്യക്തമായി മറുപടി പറയും കക്ഷി. അത് തീർച്ചയായും ശെരിയാണ്. എന്നിരുന്നാലും, യൂസർക്ക് ഒരു സെർച്ച് എഞ്ചിന്റെ നിലവാരത്തിൽ മതിപ്പ് തോന്നാൻമാത്രം ഒരനുഭവവും ChatGPT തരുന്നില്ല.
ഗൂഗിൾ വെബ് സെർച്ച് എഞ്ചിനുകൾ ലഭ്യമാക്കുന്നത് പോലെ... യൂസർക്ക് തന്റെ സെർച്ച് റിസൾട്ടുകളിൽ നിന്ന് അതിന്റെ റിലേറ്റഡ് കണ്ടന്റ്കളിലേക്കും അവിടെ നിന്ന് അതിന്റെ സോഴ്സുകളിലേക്കും സോഴ്സുകളിൽ നിന്ന് റഫറൻസുകളിലേക്കും ഫയൽസിലേക്കും ഡാറ്റകളിലേക്കും റോ-ഡാറ്റകളിലേക്കും നൂണ്ട്.... നൂണ്ട്... പോകാനും വിവരം കളക്ട് ചെയ്ത് മടങ്ങാനും പാകത്തിനുള്ള വിശാലമായ ലോകം നൽകുന്ന തൃപ്തിയുടെ ഒരുശതമാനം പോലും ചാറ്റ്ജിപിറ്റിക്ക് നൽകാൻ സാധിക്കുന്നില്ല. അതിനുള്ള ആവതിയില്ല കക്ഷിക്ക്. അത് ChatBot തന്നെ സമ്മതിക്കുന്നുമുണ്ട്.
OpenAI എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമിലെ ഒരു ചാറ്റ്ബോക്സ് ടൂളാണ് ChatGPT. OpenAI എന്ന കമ്പനിക്ക് ചാറ്റ്ജിപിറ്റി മാത്രമല്ല, മറ്റു ഒരുപാട് Ai ടൂളുകളും ഉണ്ട്. അതിലൊന്നാണ് DALL- E. OpenAI യുടെ വെബ് സൈറ്റിൽ തന്നെയുണ്ട്. അവിടെ ഇതും ലഭ്യമാണ്. പക്ഷേ ഇതിനെക്കുറിച്ച് എവിടെയും ആരും അത്രയങ് അത്ഭുതം പറഞ്ഞുകേട്ടില്ല. വാർത്താകാരെല്ലാം ചാറ്റ് ജിപിറ്റിയുടെ പുറകെയാണ് ഓടുന്നത്. 😊
ChatGPT പരീക്ഷിക്കുന്നവർക്ക് DALL- E പരീക്ഷിച്ചു നോക്കാവുന്നതാണ്. ഫ്രീ ട്രയൽ ലഭ്യമാണ്. ഒരു മാസം 15 ക്രെഡിറ്റ് ഫ്രീയാണ്. ആദ്യത്തെ മാസം 50 ക്രെഡിറ്റ് കിട്ടും. അത് വച്ച് 50 സെർച്ച് ഫ്രീയായി ചെയ്യാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഇമേജ് ജനറേറ്റ് ചെയ്യാൻ സാധിക്കുന്ന മനോഹരമായ ഒരു ടൂളാണത്. ചാറ്റ്ജിപിറ്റിയെ പോലെയല്ല. ഒരിക്കലും നിരാശപെടുത്തുന്നില്ല. നല്ലൊരു പ്രോഡക്റ്റാണ്. description ടൈപ് ചെയ്തു കൊടുത്താൽ അതേ പോലത്തെ പടം സെക്കൻഡുകൾക്കുള്ളിൽ നിർമ്മിച്ചു തരും. മറ്റുള്ള ഒരുപാട് ഇമേജ് ഗനറേറ്റിങ് പ്ലാറ്റ്ഫോമുകൾ ഉണ്ടെങ്കിലും ഇത് താരതമ്യേന വളരെ മികച്ച അനുഭവമാണ്. ശെരിക്കും ഈ ടൂളാണ് ചാറ്റ്ജിപിറ്റിയേക്കാൾ പ്രശംസിക്കപ്പെടേണ്ടതെന്ന് തോന്നുന്നു.
OpenAI കമ്പനിക്കാര് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച്കൊണ്ട് ഇനിയും ഒരുപാട് ടൂളുകൾ ഡെവലപ് ചെയ്യുമായിരിക്കാം. അവരിൽ ഒരുപാട് പ്രതീക്ഷയുണ്ട്. നല്ല vision ഉള്ളൊരു കമ്പനിയാണ്. ക്വാളിറ്റിയുണ്ട്. യൂസേഴ്സിന്റെ പ്രൈവസിയെ കുറിച്ചും സെക്യൂരിറ്റിയെ കുറിച്ചും ധാരണയുമുണ്ട്. അവർ ഒരുപക്ഷേ... വരുംകാല AI യുഗത്തിൽ, മനുഷ്യനെ അതിശയിപ്പിക്കുന്ന തരത്തിലുള്ള വലിയൊരു വിസ്മയലോകം തീർത്തേക്കാം.
Post a Comment