2024 പാർലമെന്റ് തിരഞ്ഞെടുപ്പ് റിസൾട്ട്
2024 പാർലമെന്റ് ജനറൽ ഇലക്ഷൻ കഴിഞ്ഞ് പതിനെട്ടാം ലോക്സഭ നിലവിൽ വന്നു. പുതിയ ഇന്ത്യാ ഗവർണ്മെന്റ് അധികാരമേറ്റു.
25 വർഷത്തിന് ശേഷം ഇന്ത്യയിൽ വീണ്ടും Political uncertainty (രാഷ്ട്രീയ അനിശ്ചിതത്വം) ഉണ്ടായിരിക്കുന്നു. പാർലമെന്റിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലത്ത പ്രത്യേക സാഹചര്യം. സ്ഥിരതയുള്ള സർക്കാർ ഉണ്ടാകാൻ സാധ്യത കുറഞ്ഞ പ്രത്യേക സാഹചര്യം. ആത്മവിശ്വാസം കുറഞ്ഞ ഭരണപക്ഷം. ആത്മവിശ്വാസം ഏറിയ പ്രതിപക്ഷം.
240 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി നിലയുറപ്പിച്ച ബി.ജെ.പി, നിർണായകമായ 16ഉം 12ഉം സീറ്റുകൾ കരസ്ഥമാക്കിയ പ്രാദേശിക പാർട്ടികളായ തെലുങ്ക് ദേശം പാർട്ടിയുടെയും ജനതാദൾ യൂണൈറ്റഡിന്റെയും ബലത്തിൽ, പന്ത്രണ്ടോളം ചെറു പ്രാദേശിക കക്ഷികളും ചേർന്ന 293 അംഗ 'N.D.A' കൂട്ടു-കക്ഷി സർക്കാരാണ് പുതുതായി അധികാരമേറ്റിരിക്കുന്നത്.
293 അംഗ ദുർബ്ബല ഭരണപക്ഷമായ N.D.Aയ്ക്ക് ഇപ്രാവശ്യം 236 അംഗ പ്രതിപക്ഷമായ I.N.D.I.A bloc-നെയാണ് പാർലമെന്റ് പൊതു വേദികളിൽ അഭിമുഖീകരിക്കേണ്ടി വരിക. 101 അംഗ ബലമുള്ള രാജ്യത്തെ ഗ്രാൻഡ് ഓൾഡ് പാർട്ടിയായ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിന്റെ നേതൃത്വത്തിൽ രണ്ട് ഡസനോളം വരുന്ന വലുതും ഇടത്തരും ചെറുതുമായ പ്രാദേശിക കക്ഷികളും അടങ്ങിയ I.N.D.I.A bloc ആണ് പ്രതിപക്ഷത്തുള്ളത്. വ്യത്യസ്ത കളർ, ടേസ്റ്റ് & താല്പര്യങ്ങളുള്ള വൈവിധ്യമാർന്ന കൂട്ടം. അതിൽ തന്നെ സമാജ്‌വാദി പാർട്ടി, തൃണമൂൽ കോണ്ഗ്രസ് എന്നീ രണ്ട് വല്ല്യ സ്ട്രേറ്റജി പ്ലെയേഴ്‌സ്. 'സാഫ്രോൻ പൊളിറ്റിക്സ്' വാഴുന്ന ഉത്തർപ്രദേശ് ഭൂമിയിൽ 37 സീറ്റിന്റെ തിളക്കമാർന്ന വിജയം കൈവരിച്ഛ് ഈ ലോക്സഭയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി മാറിയ സമാജ്‌വാദി പാർട്ടിയാണ് ഈ തിരഞ്ഞെടുപ്പിലെ ഒരു പ്രധാന താരം. I.N.D.I.A blocക്കിലെ നെടുംതൂണാണവർ. സർക്കാർ രൂപീകരിക്കാൻ ഏറ്റവും കൂടുതൽ ഉത്സാഹം കാണിക്കുന്നത് അവരാണ്. കൊണ്ഗ്രെസ്സും സമാജ്‌വാദിയും തമ്മിലുള്ള കെമിസ്ട്രി ശെരിക്കും അവിടെ വർക്ക് ചെയ്തിരിക്കുന്നു.
"ഞങ്ങൾ കാര്യങ്ങൾ വീക്ഷിക്കുകയാണ്.. ഏത് സമയവും ഒരു ഭരണം മാറ്റം പ്രദീക്ഷിച്ചോളൂ.." എന്നാണ് സമാജ്‌വാദി പാർട്ടിയും തൃണമൂൽ കൊണ്ഗ്രെസ്സും ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്. അതിനർത്ഥം ജനതാദളും തെലുങ്ക് ദേശവും ഈ 18ആം ലോകസഭാ കാലാവധിക്കുള്ളിൽ എപ്പോൾ വേണമെങ്കിലും N.D.A വിട്ട് I.N.D.I.A bloc-യിൽ ചേരേണ്ടിവരാനുള്ള സാധ്യതയുണ്ടെന്നാണ്. മൊത്തത്തിൽ താരതമ്യം ചെയ്ത് നോക്കിയാൽ ഭരണ പക്ഷത്തിന്റെ ഏതാണ്ട് അത്ര തന്നെ ബലവും ശബ്ദവുമുളള ശക്തമായ പ്രതിപക്ഷത്തെയാണ് ഈ പാർലമെന്റിൽ കാണുന്നത്.
ബി.ജെ.പിയോട് ആശയപരമായി ഐക്യമൊന്നുമില്ലാത്ത, ഏത് സഖ്യത്തോടും പ്രത്യേകം പ്രതിബദ്ധതയൊന്നുമില്ലാത്ത, പലവിധ വിരുദ്ധ നിലപാടുകളൊക്കെയുള്ള രണ്ട് പ്രാദേശിക പാർട്ടികളാണ് ജനതാദളും തെലുങ്ക് ദേശവും. ഭരണ പങ്കാളിത്തത്തിന് വേണ്ടിയുള്ള താൽക്കാലിക പിന്തുണകൾ മാത്രമാണവ. അവരുടെ ബലത്തിൽ ഈ N.D.A സർക്കാർ 5 വർഷം തികക്കുക സാധ്യത കുറവാണ്. മൂന്നാം ഊഴം കിട്ടിയപ്പോൾ പഴയ സ്റ്റാർ വാല്യൂ മൂന്നിൽ ഒന്നായി കുറഞ്ഞ പ്രധാനമന്ത്രിയാണ് ഇപ്പൊഴുള്ളത്. പങ്കാളികളുമായി Negotiate ചെയ്തു മാത്രം കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന, ഇല്ലെങ്കിൽ ഏത് സമയത്തും താഴെ വീഴാൻ സാധ്യത ഏറെയുള്ള കൂട്ടു-കക്ഷി സർക്കാരാണ് അധികാരത്തിലിരിക്കുന്ന 3.0 മോദി സർക്കാർ. ഇവർ കാലാവധി തികക്കാൻ സാധ്യത കുറവാണ്. ഈ രാഷ്ട്രീയ അസ്ഥിരത കാരണം ഭരണ മാറ്റം ഉണ്ടാവാം. അത് ചെലപ്പോ അടുത്ത ആഴ്‌ച്ചയാകാം, അടുത്ത മാസമാകാം, അടുത്ത വർഷവുമാകാം. നടന്നില്ലെന്നും വരാം. I.N.D.I.A Blocക്കിന്റെ അംഗ ബലം ചോർന്ന് N.D.A കൂടുതൽ ശക്തമായെന്നും വരാം. Anything could happen. Unpredictable.!
അതോണ്ടെന്നെ എന്തായാലും വലിയ ഓളവും ഓവറും കാട്ടികൂട്ടലും ഒന്നും ഇല്ലാത്ത ബാലൻസ്ഡ് ആയ ഭരണമായിരിക്കും അടുത്ത 5 വർഷം ഇന്ത്യയിൽ ഉണ്ടാകാൻ ഇടയുള്ളത്. ഒരുപക്ഷേ 'ചിലർ' വിചാരിച്ചാൽ ഈ 18ആം ലോക്സഭാ കാലാവധിക്കുള്ളിൽ തന്നെ ഒന്നിൽ കൂടുതൽ ഭരണ മാറ്റങ്ങൾ ഉണ്ടായേക്കാം. ഒരുപാട് സംഗതികൾ നടക്കാനിടയുള്ള കൗതുകകരമായ പാർലമെന്റ് കാലഘട്ടമായിരിക്കുമിത്.
..
Post a Comment